---
title: "തലശേരിയിൽ വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ച് വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Thalassery Student falls From Private Bus Ambulance Driver Mansoor Rescue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386994/thalassery-student-falls-from-private-bus-ambulance-driver-mansoor-rescue"
published_at: "2026-10-14T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2189ec571_1000344793.jpg"
keywords: ["Kerala News", "Kannur News"]
---

# തലശേരിയിൽ വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ച് വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **തലശ്ശേരി**: സ്വകാര്യ ബസിൽ യാത്രക്കാർ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

## Article Content

**തലശ്ശേരി**: സ്വകാര്യ ബസിൽ യാത്രക്കാർ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ബസിൽ നിന്ന് വീണ വിദ്യാർത്ഥിനിയെ ബസിനടിയിൽപ്പെടാതെ രക്ഷപ്പെടുത്തി ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. തലശ്ശേരിയിലെ മൻസൂറിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ കയറുമ്പോഴാണ് വിദ്യാർത്ഥിനി തെറിച്ച് വീണത്. പെൺകുട്ടി കയറി ഡോർ അടയ്ക്കും മുമ്പേ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. ബസ് സ്റ്റോപ്പിന് സമീപത്തെ സ്റ്റാൻഡിൽ നിർത്തിയിട്ട ആംബുലൻസ് ഡ്രൈവർ മൻസൂർ ഹോൺ മുഴക്കി ബസ് നിർത്തിച്ചു.

എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ് ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആർടിഒയ്ക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386994/thalassery-student-falls-from-private-bus-ambulance-driver-mansoor-rescue)