---
title: "കണ്ണൂരിൽ വ്യാപാരികളുടെ യുപിഐ പ്രതിഷേധം: നികുതി നീക്കം പിൻവലിക്കണമെന്ന് ആവശ്യം; കേന്ദ്രത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്"
english_title: "Kannur UPI Transactions Tax Collect Decision Through Corporates Helping Stand Central Government Implementing District Panchayat President Adv Binoy Kurian"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387056/kannur-upi-transactions-tax-corporates-help-central-govt-binoy-kurian-protest"
published_at: "2026-10-14T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf57240d92a_1000239990.jpg"
keywords: ["Kannur UPI Tax Corporate Help Central Govt Binoy Kurian Protest", "Central Government Implementing District Panchayat President Adv Binoy Kurian", "UPI Transactions Tax Introduce Move Withdraw Demand Kerala Gold And Silver Merchants Association"]
---

# കണ്ണൂരിൽ വ്യാപാരികളുടെ യുപിഐ പ്രതിഷേധം: നികുതി നീക്കം പിൻവലിക്കണമെന്ന് ആവശ്യം; കേന്ദ്രത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

> **Lead Summary:** കണ്ണൂർ: യുപിഐ ഇടപാടുകൾക്ക് നികുതി പിരിക്കുന്നതിനുള്ള തീരുമാനം വഴി കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ.

## Article Content

കണ്ണൂർ: യുപിഐ ഇടപാടുകൾക്ക് നികുതി പിരിക്കുന്നതിനുള്ള തീരുമാനം വഴി കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ.

യുപിഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള ഇലക്ട്രിക് ട്രേഡേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സി വി കൃഷ്ണദാസ് അധ്യക്ഷനായി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ ടി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സച്ചിൻ സൂര്യകാന്ത് മഖേച്ച, ടി വി മനോജ് കുമാർ, എ ടി അബ്ദുൾ അസീസ്, എം പ്രമോദ് കുമാർ, ദിനേശ് ആലിങ്കിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387056/kannur-upi-transactions-tax-corporates-help-central-govt-binoy-kurian-protest)