---
title: "മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നിന്ന് വായനശാലയുടെ പുസ്തകങ്ങളും അലമാരയും മാറ്റാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം"
english_title: "Malayampadi Elderly Rest Center From Library Books And Shelf Remove Peravoor Block Panchayat Decision Peravoor Malayampadi Elderly Rest Center Operating Yuvadhara Library Books And Shelf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387058/malayampadi-vayojana-visrama-kendram-library-books-remove-peravoor-block-panchayat-decision"
published_at: "2026-10-14T15:59:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf59c217300_1000239994.jpg"
keywords: ["Malayampadi Elderly Rest Center Library Books Remove Peravoor Block Panchayat", "Peravoor Malayampadi Elderly Rest Center Operating Yuvadhara Library Books And Shelf", "There From Remove Peravoor Block Panchayat Governing Body Decided"]
---

# മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നിന്ന് വായനശാലയുടെ പുസ്തകങ്ങളും അലമാരയും മാറ്റാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം

> **Lead Summary:** **പേരാവൂർ: **മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യുവധാര വായനശാലയുടെ പുസ്തകങ്ങളും അലമാരയും അവിടെ നിന്ന് എടുത്തുമാറ്റാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വായനശാലയുടെ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത് വയോജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന കെയർടേക്കറുടെ പരാതിയെ തുടർന്നാണ് നടപടി.

## Article Content

**പേരാവൂർ: **മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യുവധാര വായനശാലയുടെ പുസ്തകങ്ങളും അലമാരയും അവിടെ നിന്ന് എടുത്തുമാറ്റാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വായനശാലയുടെ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത് വയോജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന കെയർടേക്കറുടെ പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബർ 15ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന വയോജന വിശ്രമകേന്ദ്രം ഭാരവാഹികളുടെയും കെയർടേക്കർമാരുടെയും യോഗത്തിൽ മലയാംപടി കേന്ദ്രത്തിലെ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചിരുന്നു.

സർക്കാർ നിർദ്ദേശപ്രകാരം വയോജന വിശ്രമകേന്ദ്രങ്ങളിൽ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും രാഷ്ട്രീയ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി.

സെപ്റ്റംബർ 25ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്. താൽപര്യമുണ്ടെങ്കിൽ പുസ്തകങ്ങൾ വിശ്രമകേന്ദ്രത്തിലേക്ക് സംഭാവനയായി നൽകാമെന്നും, അല്ലാത്തപക്ഷം അവ കേന്ദ്രത്തിൽ നിന്ന് പൂർണമായും മാറ്റിസ്ഥാപിക്കണമെന്നും യുവധാര വായനശാലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്ക് നോട്ടീസ് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387058/malayampadi-vayojana-visrama-kendram-library-books-remove-peravoor-block-panchayat-decision)