---
title: "കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു"
english_title: "Teachers are appointed on contract basis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38706/teachers-are-appointed-on-contract-basis"
published_at: "2022-04-22T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626203b700143_images.png"
keywords: []
---

# കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു

> **Lead Summary:** കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മ്യൂസിക്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സുവോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് എംസിആര്‍ടി എന്നീ വിഷയങ്ങളിലുമാണ് നിയമനം.

## Article Content

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മ്യൂസിക്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സുവോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് എംസിആര്‍ടി എന്നീ വിഷയങ്ങളിലുമാണ് നിയമനം.

നിയമനം താല്‍ക്കാലികവും 2023 മാര്‍ച്ച് 31 വരെയോ സ്ഥിരാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ മാത്രമായിരിക്കും. പിഎസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ നല്‍കണം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസില്‍ നല്‍കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0497 2700357 ഐടിഡിപി, 0460 2203020 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38706/teachers-are-appointed-on-contract-basis)