---
title: "ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for the JDC course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38708/applications-are-invited-for-the-jdc-course"
published_at: "2022-04-22T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62620649072be_admissions.png"
keywords: []
---

# ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത.

## Article Content

കണ്ണൂർ: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത.

ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ 30. ഫോണ്‍: 04972706790.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38708/applications-are-invited-for-the-jdc-course)