---
title: "സ്ത്രീകൾക്കും കുട്ടികള്‍ക്കും പേടിയില്ലാതെ കോടതികളിലെത്തി മൊഴി നല്‍കാനും തെളിവെടുപ്പു പൂര്‍ത്തീകരിക്കാനും പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി"
english_title: "The High Court has directed that special facilities be provided to women and children to go to the courts without fear and to complete their statements and take evidence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38712/the-high-court-has-directed-that-special-facilities-be-provided-to-women-and-children-to-go-to-the-courts-without-fear-and-to-complete-their-statements-and-take-evidence"
published_at: "2022-04-22T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62620beb6bc47_images (10).jpeg"
keywords: []
---

# സ്ത്രീകൾക്കും കുട്ടികള്‍ക്കും പേടിയില്ലാതെ കോടതികളിലെത്തി മൊഴി നല്‍കാനും തെളിവെടുപ്പു പൂര്‍ത്തീകരിക്കാനും പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി

> **Lead Summary:** കൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള സ്ത്രീകൾക്കും കുട്ടികള്‍ക്കും പേടിയില്ലാതെ കോടതികളിലെത്തി മൊഴി നല്‍കാനും തെളിവെടുപ്പു പൂര്‍ത്തീകരിക്കാനും പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതിയുടെ ഭരണവിഭാഗം നിര്‍ദ്ദേശിച്ചു.

## Article Content

കൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള സ്ത്രീകൾക്കും കുട്ടികള്‍ക്കും പേടിയില്ലാതെ കോടതികളിലെത്തി മൊഴി നല്‍കാനും തെളിവെടുപ്പു പൂര്‍ത്തീകരിക്കാനും പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതിയുടെ ഭരണവിഭാഗം നിര്‍ദ്ദേശിച്ചു.

സാക്ഷികളായ സ്ത്രീകൾക്കും കുട്ടികള്‍ക്കും വേണ്ടി കോടതികളോട് ചേര്‍ന്ന് വള്‍നറബിള്‍ വിറ്റ്‌നെസ് ഡിപ്പോസിഷന്‍ സെന്റര്‍ (വി.ഡബ്ളിയു.ഡി.സി) സ്ഥാപിക്കണം. ഇവര്‍ കോടതിയില്‍ പ്രതിയുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാന്‍ ആഡിയോ - വീഡിയോ സജ്ജീകരണങ്ങളേര്‍പ്പെടുത്തണം. ഇവര്‍ക്കായുള്ള വെയിറ്റിംഗ് റൂമുകളില്‍ പുസ്തകങ്ങള്‍, ടി.വി, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍, കളറിംഗ് സാമഗ്രികള്‍ തുടങ്ങിയവയൊരുക്കണം.

ഇവര്‍ക്ക് മൊഴി നല്‍കാന്‍ സ്ക്രീനുകളും സ്ഥാപിക്കണം. പ്രതിയുടെ സാന്നിദ്ധ്യത്തില്‍ മൊഴി നല്‍കാന്‍ സാക്ഷി വിസമ്മതിച്ചാല്‍ പ്രതിയെ അടുത്ത മുറിയിലേക്ക് മാറ്റാന്‍ ജഡ്‌ജി നിര്‍ദ്ദേശിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ദുര്‍ബല വിഭാഗം സാക്ഷികള്‍ക്ക് കോടതി നടപടികളില്‍ നിര്‍ഭയം പങ്കെടുക്കാന്‍ സൗകര്യം ഒരുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ കോടതികളില്‍ ഈ സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38712/the-high-court-has-directed-that-special-facilities-be-provided-to-women-and-children-to-go-to-the-courts-without-fear-and-to-complete-their-statements-and-take-evidence)