---
title: "കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം വാകയാട്ട് പൊടിക്കളത്തിൽ സന്ദർശനം നടത്തി"
english_title: "neyyamruth baktha sankham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387132/neyyamruth-baktha-sankham"
published_at: "2026-10-15T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad044cde8b23_WhatsApp_Image_2026-10-14_at_17.13.57.jpeg"
keywords: ["kottiyoor", "manathana"]
---

# കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം വാകയാട്ട് പൊടിക്കളത്തിൽ സന്ദർശനം നടത്തി

> **Lead Summary:** മണത്തണ : വാകയാട്ട് പൊടിക്കളത്തിൽ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ദേവസ്ഥാനമായ ഇവിടെ ആചാര ലംഘനം നടന്നെന്ന വാർത്തയെ തുടർന്നായിരുന്നു നെയ്യമൃത് ഭക്ത സംഘത്തിന്റെ സന്ദർശനം. എന്നാൽ പൊടിക്കളത്തിൽ വാഹനങ്ങൾ കയറ്റി എന്നതിലപ്പുറം വലിയ ആചാരലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എന്നാൽ പ്രസ്തുത ദേവസ്വം ഭൂമി മതിൽ കെട്ടി സംരക്ഷിച്ച് ബോർഡ് സ്ഥാപിക്കണമെന്ന് നെയ്യമൃത് ഭക്ത സംഘം ആവശ്യപ്പെട്ടു. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘം വൈസ് പ്രസിഡണ്ട് ദാമോദരൻ നായർ, പി. വി. മാധവൻ നമ്പ്യാർ ട്രഷറർ, ഇ. വി. മാധവകുറുപ്പ്, രാമചന്ദ്രൻ മാസ്റ്റർ,ഉണ്ണി, തില്ലങ്കേരി,ഗംഗാധരൻ നമ്പ്യാർ, ലിജീഷ് തുടങ്ങിവരാണ് സ്ഥലം സന്ദർശിച്ചത്

## Article Content

മണത്തണ : വാകയാട്ട് പൊടിക്കളത്തിൽ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ദേവസ്ഥാനമായ ഇവിടെ ആചാര ലംഘനം നടന്നെന്ന വാർത്തയെ തുടർന്നായിരുന്നു നെയ്യമൃത് ഭക്ത സംഘത്തിന്റെ സന്ദർശനം. എന്നാൽ പൊടിക്കളത്തിൽ വാഹനങ്ങൾ കയറ്റി എന്നതിലപ്പുറം വലിയ ആചാരലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എന്നാൽ പ്രസ്തുത ദേവസ്വം ഭൂമി മതിൽ കെട്ടി സംരക്ഷിച്ച് ബോർഡ് സ്ഥാപിക്കണമെന്ന് നെയ്യമൃത് ഭക്ത സംഘം ആവശ്യപ്പെട്ടു. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘം വൈസ് പ്രസിഡണ്ട് ദാമോദരൻ നായർ, പി. വി. മാധവൻ നമ്പ്യാർ ട്രഷറർ, ഇ. വി. മാധവകുറുപ്പ്, രാമചന്ദ്രൻ മാസ്റ്റർ,ഉണ്ണി, തില്ലങ്കേരി,ഗംഗാധരൻ നമ്പ്യാർ, ലിജീഷ് തുടങ്ങിവരാണ് സ്ഥലം സന്ദർശിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387132/neyyamruth-baktha-sankham)