---
title: "രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന: വയനാട്ടിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി"
english_title: "Wayanad District Again Big Drug Hunt Secret Information Based Lightning Check 190 Bottles Stored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387223/wayanad-big-drug-bust-190-bottles-hashish-oil-seized-padinjarathara"
published_at: "2026-10-15T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0af1c8673d_1000240300.jpg"
keywords: ["Wayanad Drug Bust Hashish Oil Seized", "Wayanad District Again Big Drug Hunt", "Secret Information Based Lightning Check 190 Bottles Stored Three Hundred Grams More Hashish Oil Police Seized"]
---

# രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന: വയനാട്ടിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

> **Lead Summary:** **വയനാട്: **ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 190 ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാമിലധികം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു.

## Article Content

**വയനാട്: **ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 190 ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാമിലധികം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു.

പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേശിയായ സുബൈർ എ.കെ എന്നയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387223/wayanad-big-drug-bust-190-bottles-hashish-oil-seized-padinjarathara)