---
title: "വാർഷിക വോട്ടർ പട്ടിക പുതുക്കലിന് തുടക്കമാകുന്നു; അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും"
english_title: "The Election Commission of India has announced the Special Summary Revision (SSR) of voter lists across 17 states and UTs including Kerala."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387279/election-commission-announces-special-summary-revision-voter-list-kerala-final-list-january-2027"
published_at: "2026-10-16T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad184f529596_image_(4).png"
keywords: ["Election Commission of India", "Voter List Revision", "New Voter Registration"]
---

# വാർഷിക വോട്ടർ പട്ടിക പുതുക്കലിന് തുടക്കമാകുന്നു; അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും

> **Lead Summary:** ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പുതുക്കലിന് (സ്‌പെഷൽ സമ്മറി റിവിഷൻ - SSR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും അസമിലുമടക്കം ആകെ 17 ഇടങ്ങളിലാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

## Article Content

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പുതുക്കലിന് (സ്‌പെഷൽ സമ്മറി റിവിഷൻ - SSR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും അസമിലുമടക്കം ആകെ 17 ഇടങ്ങളിലാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതിനും, മുൻപ് നടന്ന എസ്‌.ഐ.ആർ പ്രക്രിയയിൽ ഒഴിവാക്കപ്പെട്ടുപോയ അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനും വേണ്ടിയാണ് നടപടി. കേരളം അടക്കം എസ്‌.ഐ.ആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് ഈ ഘട്ടത്തിൽ റിവിഷൻ നടക്കുന്നത്.

പുതുക്കൽ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർ പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. തുടർന്ന് ഡിസംബർ 11 വരെ വോട്ടർമാർക്ക് തങ്ങളുടെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാൻ അവസരമുണ്ടാകും. തുടർനടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലാം തീയതി ഔദ്യോഗികമായി നിലവിൽ വരും. നിലവിൽ എസ്‌.ഐ.ആർ നടപടികൾ പുരോഗമിക്കുന്ന മറ്റ് പ്രദേശങ്ങളിൽ തീയതികളിൽ മാറ്റമുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387279/election-commission-announces-special-summary-revision-voter-list-kerala-final-list-january-2027)