---
title: "ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം ഇന്ന് കുടുംബാംഗങ്ങള്‍ക്കു കൈമാറും"
english_title: "Mortal Remains of Kannur Native Devika Who Died in Japan Handed Over to Family"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387286/kannur-native-devika-japan-train-accident-mortal-remains-handed-over-family"
published_at: "2026-10-16T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad18fbfd62bd_WhatsApp_Image_2026-10-16_at_08.12.55.jpeg"
keywords: ["Kannur News", "Devika Kannur", "NORKA Roots", "Iritty Padiyoor"]
---

# ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം ഇന്ന് കുടുംബാംഗങ്ങള്‍ക്കു കൈമാറും

> **Lead Summary:** ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 9 ന് ഇരിട്ടി പടിയൂരിലെ വസതിയില്‍ എം.എല്‍.എ അഡ്വ സജീവ് ജോസഫ് കുടുംബാംഗങ്ങള്‍ക്കു കൈമാറും. ജപ്പാനിൽ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ട്രെയിന്‍ മാര്‍ഗ്ഗമാണ് കണ്ണൂരിലെത്തിച്ചത്.

## Article Content

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 9 ന് ഇരിട്ടി പടിയൂരിലെ വസതിയില്‍ എം.എല്‍.എ അഡ്വ സജീവ് ജോസഫ് കുടുംബാംഗങ്ങള്‍ക്കു കൈമാറും. ജപ്പാനിൽ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ട്രെയിന്‍ മാര്‍ഗ്ഗമാണ് കണ്ണൂരിലെത്തിച്ചത്.

ദേവികയുടെ മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ പ്രതിനിധി അനില്‍ രാജ്, നിഹോണ്‍ കൈരളി സംഘടനാ പ്രതിനിധി അജയ് പീതാംബരന്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനില്‍ സംസ്കരിച്ചിരുന്നു. ജപ്പാനിലെ ഇന്ത്യൻ എംബസിയുമായും മലയാളി സമൂഹവുമായും ബന്ധപ്പെട്ട് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും ചിതാഭസ്മം നാട്ടിൽ എത്തിക്കുന്നതിനും അനിൽ രാജ്, അജയ് പീതാംബരൻ എന്നിവർ സഹായം നൽകി. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍നടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്സാണ് നേതൃത്വം നല്‍കിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387286/kannur-native-devika-japan-train-accident-mortal-remains-handed-over-family)