---
title: "നെറ്റ് പരീക്ഷാ പരിശീലനം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 10 ദിവസത്തെ പരിശീലനം"
english_title: "NET Exam Coaching Kannur University 10 Day Training General Paper Registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387292/net-exam-coaching-kannur-university-10-day-training-general-paper-registration"
published_at: "2026-10-16T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1972e535d2_1000347914.jpg"
keywords: ["Kannur", "Net exam"]
---

# നെറ്റ് പരീക്ഷാ പരിശീലനം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 10 ദിവസത്തെ പരിശീലനം

> **Lead Summary:** **കണ്ണൂർ**: മാനവിക വിഷയങ്ങളിൽ യു.ജി.സി ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണൂർ**: മാനവിക വിഷയങ്ങളിൽ യു.ജി.സി ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫീസ് 1000 രൂപ.

താൽപ്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ആൻഡ് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2703130.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387292/net-exam-coaching-kannur-university-10-day-training-general-paper-registration)