---
title: "കിഫ്ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവന; വി ഡി സതീശനെതിരെ കെ കെ രാഗേഷ്"
english_title: "CPIM KANNUR Kannur District Secretary KK Ragesh BYTE Kifbi Kannur More Consideration Gave Statement VD Satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387376/kifbi-kannur-more-consideration-statement-kk-ragesh-against-vd-satheesan"
published_at: "2026-10-16T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1f206b9f0e_1000240759.jpg"
keywords: ["KK Ragesh Against VD Satheesan", "CPIM Kannur District Secretary KK Ragesh  KIFB Statement"]
---

# കിഫ്ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവന; വി ഡി സതീശനെതിരെ കെ കെ രാഗേഷ്

> **Lead Summary:** **കണ്ണൂർ : ** കിഫ്ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവന വി ഡി സതീശനെതിരെ കെ കെ രാഗേഷ്. കിഫ്‌ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവനയിൽ വി ഡി സതീശൻ സങ്കുചിത പ്രാദേശിക വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് കെ കെ രാഗേഷ്. അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനാണോ എന്ന് ആലോചിക്കണം.

## Article Content

**കണ്ണൂർ : ** കിഫ്ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവന വി ഡി സതീശനെതിരെ കെ കെ രാഗേഷ്. കിഫ്‌ബി കണ്ണൂരിന് കൂടുതൽ പരിഗണന നൽകിയെന്ന പ്രസ്താവനയിൽ വി ഡി സതീശൻ സങ്കുചിത പ്രാദേശിക വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് കെ കെ രാഗേഷ്. അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനാണോ എന്ന് ആലോചിക്കണം.

കണ്ണൂർ ജില്ല എന്താണ് ചെയ്തത്? കിഫ്‌ബി ഫണ്ട് നൽകിയതിൽ എവിടെയാണ് വിവേചനം ഉണ്ടായത്. ഏറ്റവും കൂടുതൽ തുക നൽകിയിട്ടുള്ളത് കണ്ണൂരിനല്ല. ഭൂമി ഏറ്റെടുത്തത് മാത്രം എടുത്ത് പറയുകയാണ്.

വികസന സാധ്യത കണ്ട് തന്നെയാണ് ഭൂമി ഏറ്റെടുക്കുന്നത്. അതിൽ എന്താണ് തെറ്റ്. വികസന ഭൂപടത്തിൽ പിന്നിലായിരുന്നു കണ്ണൂർ. അതിന് മാറ്റം വരുത്താനുള്ള പദ്ധതിയാണ് കിഫ്‌ബി നടപ്പാക്കിയത് എന്നും കെ കെ രാഗേഷ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387376/kifbi-kannur-more-consideration-statement-kk-ragesh-against-vd-satheesan)