---
title: "ചാവശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്; മത്സരയോട്ടമെന്ന് ആരോപണം"
english_title: "Chavassery Mattannur Bus Accident Two Buses Collide 20 Passengers Injured Racing Allegation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387421/chavassery-mattannur-bus-accident-two-buses-collide-20-passengers-injured-racing-allegation"
published_at: "2026-10-17T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2cbd2b65b0_images_(73).jpeg"
keywords: ["Chavassery", "Accident", "Bus"]
---

# ചാവശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്; മത്സരയോട്ടമെന്ന് ആരോപണം

> **Lead Summary:** **ചാവശ്ശേരി**: മട്ടന്നൂർ ചാവശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. 20-ഓളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ചാവശ്ശേരി ടൗണിലായിരുന്നു അപകടം. തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹോളിമാതാ ബസിന്റെ പിറകിൽ ഇതേ റൂട്ടിൽ വന്ന സാഗർ ബസ് ഇടിക്കുകയായിരുന്നു.

## Article Content

**ചാവശ്ശേരി**: മട്ടന്നൂർ ചാവശ്ശേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. 20-ഓളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ചാവശ്ശേരി ടൗണിലായിരുന്നു അപകടം. തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹോളിമാതാ ബസിന്റെ പിറകിൽ ഇതേ റൂട്ടിൽ വന്ന സാഗർ ബസ് ഇടിക്കുകയായിരുന്നു.

കൂത്തുപറമ്പ് മുതൽ ഇരു ബസുകളും മത്സരിച്ചാണ് ഓടിയതെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പരാതി പറഞ്ഞിട്ടും കേൾക്കാതെ മത്സരിച്ചോടുകയായിരുന്നുവെന്നാണ് ആരോപണം.

അപകടത്തിൽ പരിക്കേറ്റ യാത്രക്കാർ മട്ടന്നൂരിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ബസുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387421/chavassery-mattannur-bus-accident-two-buses-collide-20-passengers-injured-racing-allegation)