---
title: "സേഫ് പദ്ധതി: പട്ടികജാതി വിഭാഗക്കാർക്ക് ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കാം"
english_title: "SAFE Scheme SC Housing Renovation Completion Application Kannur Income Limit Last Date"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387422/safe-scheme-sc-housing-renovation-completion-application-kannur-income-limit-last-date"
published_at: "2026-10-17T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2cecdc118b_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# സേഫ് പദ്ധതി: പട്ടികജാതി വിഭാഗക്കാർക്ക് ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ**: പട്ടികജാതി വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണവും ഭവന പൂർത്തീകരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. 2006 ഏപ്രിൽ 1-ന് ശേഷം ഭവന നിർമ്മാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയവരോ ആവണം അപേക്ഷകർ. വീട് അപേക്ഷകന്റെയോ, ഭാര്യ/ഭർത്താവിന്റെയോ പേരിലായിരിക്കണം.

## Article Content

**കണ്ണൂർ**: പട്ടികജാതി വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണവും ഭവന പൂർത്തീകരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. 2006 ഏപ്രിൽ 1-ന് ശേഷം ഭവന നിർമ്മാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയവരോ ആവണം അപേക്ഷകർ. വീട് അപേക്ഷകന്റെയോ, ഭാര്യ/ഭർത്താവിന്റെയോ പേരിലായിരിക്കണം.

ഇരുനില ഉൾപ്പെടെ 1000 ചതുരശ്ര അടി വരെ വീടുകൾ പദ്ധതി പ്രകാരം ധനസഹായത്തിനായി പരിഗണിക്കും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ ധനസഹായം ലഭിച്ചവരെയും, ധനസഹായത്തിന്റെ അവസാന ഗഡു കഴിഞ്ഞ വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല.

അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ രേഖകളും സഹിതം അതത് ബ്ലോക്ക് / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 31-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് അതത് ബ്ലോക്ക് / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

ഫോൺ: 0497 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387422/safe-scheme-sc-housing-renovation-completion-application-kannur-income-limit-last-date)