---
title: "എം വി ആർ പുരസ്കാരം എം എ ബേബിക്ക്; നവംബർ 9ന് കണ്ണൂരിൽ പുരസ്കാര സമർപ്പണം"
english_title: "MVR Award To MA Baby This Year MVR Award Decided To Give CPI M General Secretary MA Baby MVR Memorial Charitable Trust"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387498/mvr-award-to-ma-baby-november-9-kannur-award-ceremony"
published_at: "2026-10-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3402bd84e8_1000240913.jpg"
keywords: ["MVR Award MA Baby", "MVR Memorial Charitable Trust Award", "MA Baby D Raja"]
---

# എം വി ആർ പുരസ്കാരം എം എ ബേബിക്ക്; നവംബർ 9ന് കണ്ണൂരിൽ പുരസ്കാര സമർപ്പണം

> **Lead Summary:** **കണ്ണൂർ: **ഈ വർഷത്തെ എം വി ആർ പുരസ്കാരം സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നൽകാൻ തീരുമാനിച്ചതായി എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

## Article Content

**കണ്ണൂർ: **ഈ വർഷത്തെ എം വി ആർ പുരസ്കാരം സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് നൽകാൻ തീരുമാനിച്ചതായി എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

എംവിആറിന്റെ ചരമദിനമായ നവംബർ ഒമ്പതിന് രാവിലെ പത്ത് മണിക്ക് കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ എം എ ബേബിക്ക് പുരസ്കാരം കൈമാറും. എം വി ആറിന്റെ പേരിൽ നൽകുന്ന പതിനൊന്നാമത് പുരസ്കാരമാണിത്.

തുടർന്ന് ഇരു നേതാക്കളും വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകും. കാലത്ത് ഒമ്പത് മണിക്ക് പയ്യാമ്പലത്തുള്ള എം വി ആറിന്റെ സ്മൃതി മണ്ഡപത്തിൽ കുടുംബാംഗങ്ങളും പാർട്ടി അംഗങ്ങളും നടത്തുന്ന പുഷ്പാർച്ചനക്ക് ശേഷമാണ് ചേമ്പർ ഹാളിൽ നടക്കുന്ന പുരസ്കാര ചടങ്ങുകൾ ആരംഭിക്കുക.

വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ പാട്യം രാജൻ, പ്രൊഫ: ഇ കുഞ്ഞിരാമൻ, സി വി ശശീന്ദ്രൻ, പി വി വത്സൻ മാസ്റ്റർ, അവിനാഷ് ഗിരിജ, കെ പി വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387498/mvr-award-to-ma-baby-november-9-kannur-award-ceremony)