---
title: "ഇരിട്ടി കല്ലുമുട്ടിയിൽ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവിന് പരിക്ക്"
english_title: "Iritty Kallumutti Another Vehicle Overtaking Car Hit Two Wheeler Youth Injured Friday Evening Accident Happened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387500/iritty-kallumutti-car-two-wheeler-accident-youth-injured"
published_at: "2026-10-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3422f8d115_1000240926.jpg"
keywords: ["Iritty Kallumutti Accident", "Youth Injured", "Iritty Kallumutti Car Bike Accident"]
---

# ഇരിട്ടി കല്ലുമുട്ടിയിൽ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവിന് പരിക്ക്

> **Lead Summary:** **ഇരിട്ടി: **കല്ലുമുട്ടിയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇരുചക്രവാഹനത്തിലിടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

## Article Content

**ഇരിട്ടി: **കല്ലുമുട്ടിയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇരുചക്രവാഹനത്തിലിടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

കല്ലുമുട്ടിയിലെ മാരുതി സുസുക്കി സർവീസ് സെന്ററിന് മുന്നിൽ വെച്ചായിരുന്നു സംഭവം. കോളിക്കടവ് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387500/iritty-kallumutti-car-two-wheeler-accident-youth-injured)