---
title: "നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല, നാല് പ്രതികളുടെയും ജാമ്യം കോടതി തള്ളി"
english_title: "Kochi Three Persons Life Took Nedumbassery Mini Cooper Vehicle Accident Case Accused Suhail Sajeev No Bail Case Accused Four Persons Court Bail Denied"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387506/nedumbassery-mini-cooper-accident-accused-suhail-no-bail-court-rejects"
published_at: "2026-10-17T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad34cbc908b6_1000240936.jpg"
keywords: ["Nedumbassery Mini Cooper Accident", "Nedumbassery Mini Cooper Accident Case", "Bail Rejected"]
---

# നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല, നാല് പ്രതികളുടെയും ജാമ്യം കോടതി തള്ളി

> **Lead Summary:** **കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേർക്കും കോടതി ജാമ്യം നിഷേധിച്ചു.

## Article Content

**കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേർക്കും കോടതി ജാമ്യം നിഷേധിച്ചു.

അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയിൽ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, പ്രതി സുഹൈൽ സജീവ് മുൻപ് അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴയിൽ കഴിഞ്ഞ നവംബറിൽ ഉണ്ടായ മിനികൂപ്പർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇതേ മിനികൂപ്പറിന്റെ ചിത്രങ്ങൾ സുഹൈൽ സജീവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ടതോടെയാണ് പഴയ കേസിൽ വീണ്ടും പരിശോധന.

നവംബറിലെ അപകടത്തിൽ പോലീസ് കേസെടുത്തിരുന്നില്ല. രാഷ്ട്രീയ ഇടപെടലിൽ സംഭവം ഒത്തുതീർപ്പായി. എന്നാൽ, കാറിൽ സുഹൈൽ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

സുഹൃത്തിന്റെ കാറായിരുന്നതിനാൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സുഹൈലിന്റെ ബന്ധുക്കൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387506/nedumbassery-mini-cooper-accident-accused-suhail-no-bail-court-rejects)