---
title: "ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മിഷൻ ഞായർ ആചരണവും മിഷൻ റാലിയും സംഘടിപ്പിച്ചു"
english_title: "Mission Sunday Observance and Mission Rally Held at Elapeedika St Sebastians Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387617/mission-sunday-observance-rally-elapeedika-st-sebastians-church"
published_at: "2026-10-18T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad48c9e86bab_WhatsApp_Image_2026-10-18_at_10.03.00.jpeg"
keywords: ["Elapeedika Church", "Mission Sunday Kerala", "St Sebastians Church Elapeedika"]
---

# ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മിഷൻ ഞായർ ആചരണവും മിഷൻ റാലിയും സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മിഷൻ ലീഗ് ശാഖയുടെ നേതൃത്വത്തിൽ മിഷൻ ഞായർ ആചരണവും വർണ്ണാഭമായ മിഷൻ റാലിയും സംഘടിപ്പിച്ചു. മിഷൻ പ്രവർത്തനങ്ങളുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് നടന്ന മിഷൻ റാലിക്ക് ശേഷം പതാക വന്ദനവും അനുബന്ധ പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു.

## Article Content

കണിച്ചാർ: ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മിഷൻ ലീഗ് ശാഖയുടെ നേതൃത്വത്തിൽ മിഷൻ ഞായർ ആചരണവും വർണ്ണാഭമായ മിഷൻ റാലിയും സംഘടിപ്പിച്ചു. മിഷൻ പ്രവർത്തനങ്ങളുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് നടന്ന മിഷൻ റാലിക്ക് ശേഷം പതാക വന്ദനവും അനുബന്ധ പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു.

ദേവാലയ അങ്കണത്തിൽ നിന്ന് ആരംഭിച്ച മിഷൻ റാലി ഏലപ്പീടിക ടൗൺ ചുറ്റി വീണ്ടും പള്ളിയിൽ സമാപിച്ചു. നൂറുകണക്കിന് കുട്ടികളും വിശ്വാസികളും റാലിയിൽ പങ്കെടുത്തു. പരിപാടികൾക്ക് വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത്, മതബോധന അധ്യാപകരായ ജോൺസൺ അമ്പലത്തിങ്കൽ, ഷിജോ കുന്നപ്പള്ളി, ബൈജു തൈക്കാട്ടിൽ, വിനീത ജിമ്മി, ജിനി ജിസ്, അനിറ്റ ലിബിൻ, സിസ്റ്റർ എമിലി, സിസ്റ്റർ ഷേർലി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387617/mission-sunday-observance-rally-elapeedika-st-sebastians-church)