---
title: "പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ഒക്ടോബർ 31ന്; സംഘാടക സമിതി രൂപീകരിച്ചു"
english_title: "Payyannur Block Panchayat Differently Abled Kalolsavam October 31 Organising Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387669/payyannur-block-panchayat-differently-abled-kalolsavam-october-31-organising-committee"
published_at: "2026-10-19T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad568b3833a0_1000352108.jpg"
keywords: ["Kannur"]
---

# പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ഒക്ടോബർ 31ന്; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കണ്ണൂർ** : പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള ഒക്ടോബർ 31ന് നടക്കും. കരിവെള്ളൂർ മാന്യഗുരു സ്കൂൾ കലാമേളയ്ക്ക് വേദിയാകും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ** : പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള ഒക്ടോബർ 31ന് നടക്കും. കരിവെള്ളൂർ മാന്യഗുരു സ്കൂൾ കലാമേളയ്ക്ക് വേദിയാകും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ അധ്യക്ഷത വഹിച്ചു.

പെരിങ്ങോം അഡിഷണൽ സി.ഡി.പി.ഒ രാധ ജനറൽ കൺവീനറായും കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ചെയർമാനായും മേളയുടെ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. മേളയുടെ വിജയകരമായ സംഘാടനത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പ്രീത, കരിവെള്ളൂർ പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.കെ. സുധാമണി, പയ്യന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. ബിന്ദുമോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387669/payyannur-block-panchayat-differently-abled-kalolsavam-october-31-organising-committee)