---
title: "കണ്ണൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട; 102 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ"
english_title: "Kannur Operation thoofan Drug Bust MDMA 102 Gram Two Arrested Town Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387729/kannur-operation-thoofan-drug-bust-mdma-102-gram-two-arrested-town-police"
published_at: "2026-10-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c1cd36771_1000353029.jpg"
keywords: ["Kannur", "Operationthoofan", "Mdma"]
---

# കണ്ണൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട; 102 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാപക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അഴീക്കോട് സ്വദേശി സംഗീത് കെ , ചേലേരി സ്വദേശി ലിഗേഷ് കെ എന്നിവരാണ് പിടിയിലായത്.

## Article Content

**കണ്ണൂർ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാപക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അഴീക്കോട് സ്വദേശി സംഗീത് കെ , ചേലേരി സ്വദേശി ലിഗേഷ് കെ എന്നിവരാണ് പിടിയിലായത്.

പാലക്കാട് ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട സി.ഐ ബിജു സി.വി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കക്കാട് റോഡിലുള്ള കെട്ടിടത്തിൽ പ്രതികൾ താമസിച്ച മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 102.67 ഗ്രാം എംഡിഎംഎയും, വിൽപനയ്ക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും സിപ് ലോക്ക് കവറുകളും കണ്ടെടുത്തു.

പ്രതികളിൽ ഒരാൾ ഗൾഫിൽ നിന്നാണ് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നും ഇതിൽ കുറച്ച് ലഹരിവസ്തു നൽകിയ പെരിന്തൽമണ്ണ സ്വദേശിയെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടിയിരുന്നതായും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387729/kannur-operation-thoofan-drug-bust-mdma-102-gram-two-arrested-town-police)