---
title: "ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു"
english_title: "Delhi Najafgarh Gas Cylinder Blast Four Family Members Dead Two Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387735/delhi-najafgarh-gas-cylinder-blast-four-family-members-dead-two-injured"
published_at: "2026-10-19T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c61b174e3_1000353073.jpg"
keywords: ["Delhi", "Gascylinder blast"]
---

# ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

> **Lead Summary:** **ന്യൂഡൽഹി**: ഡൽഹിയിലെ നജഫ്ഗഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. സംഭവത്തിൽ രാംജി ലാലിന്റെ ഭാര്യ കമലേഷ് , മകൾ മോണിക്ക , മകൻ കേശവ് , മരുമകൾ സോനം എന്നിവരാണ് മരിച്ചത്.

## Article Content

**ന്യൂഡൽഹി**: ഡൽഹിയിലെ നജഫ്ഗഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. സംഭവത്തിൽ രാംജി ലാലിന്റെ ഭാര്യ കമലേഷ് , മകൾ മോണിക്ക , മകൻ കേശവ് , മരുമകൾ സോനം എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ മോണിക്കയുടെ മകൾ ദിയ (4), കേശവിന്റെ മകൾ യുവാൻഷ് എന്നിവർക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ നാലു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് മോണിക്കയും മകളും അപകടത്തിൽപ്പെട്ടത്. ഗുരുഗ്രാം ബാദ്ഷാപൂരിലാണ് മോണിക്കയുടെ ഭർത്താവ് രാഹുലും മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387735/delhi-najafgarh-gas-cylinder-blast-four-family-members-dead-two-injured)