---
title: "വാടക നൽകാത്തതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ വീട്ടുടമയെ വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ"
english_title: "Bengaluru Lawyer Shot Dead Patandur Agrahara Native Manjunath 42 Killed Manjunath House Rent Stayed Two Shot Shooting After Bihar Natives Accused Escaped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387763/bengaluru-lawyer-shot-dead-rent-dispute-whitefield-manjunath"
published_at: "2026-10-19T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5ea1890214_1000241303.jpg"
keywords: ["Bengaluru Lawyer Shot Dead", "Rent Dispute", "Whitefield Police Manjunath Murder Case"]
---

# വാടക നൽകാത്തതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ വീട്ടുടമയെ വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ

> **Lead Summary:** **ബെംഗളൂരു: **ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് വെടിയുതിർത്തത്. വെടിവെപ്പിന് പിന്നാലെ ബിഹാർ സ്വദേശികളായ പ്രതികൾ കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല.

## Article Content

**ബെംഗളൂരു: **ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേരാണ് വെടിയുതിർത്തത്. വെടിവെപ്പിന് പിന്നാലെ ബിഹാർ സ്വദേശികളായ പ്രതികൾ കടന്നുകളഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല.

ഇന്നലെ രാത്രി 11:30ന് വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. വാടക നൽകാത്തതിനെച്ചൊല്ലി മഞ്ജുനാഥും വാടകക്കാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നെറ്റിയിൽ വെടിയേറ്റ മഞ്ജുനാഥിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു.

സംഭവത്തിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മഞ്ജുനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രതികൾ രണ്ടുപേരും ഓൺലൈൻ ഭക്ഷണ വിതരണക്കാരായി ജോലി ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387763/bengaluru-lawyer-shot-dead-rent-dispute-whitefield-manjunath)