---
title: "സംസ്ഥാനത്ത് പച്ചക്കറി തൊട്ടാൽ പൊള്ളും - ഇന്ധനവിലയും വീണ്ടും വർധിച്ചു"
english_title: "vegitebles and petrol rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3878/vegitebles-and-petrol-rate"
published_at: "2021-10-07T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e59d5ee8bc_vegitables.jpg"
keywords: []
---

# സംസ്ഥാനത്ത് പച്ചക്കറി തൊട്ടാൽ പൊള്ളും - ഇന്ധനവിലയും വീണ്ടും വർധിച്ചു

> **Lead Summary:** സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60, തക്കാളി-60, പയര്‍-50, ബീന്‍സ്-70, ചെറിയ ഉള്ളി-60 എന്നിങ്ങനെയാണ്.

## Article Content

സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60, തക്കാളി-60, പയര്‍-50, ബീന്‍സ്-70, ചെറിയ ഉള്ളി-60 എന്നിങ്ങനെയാണ്.

പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കച്ചവടക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3878/vegitebles-and-petrol-rate)