---
title: "കതിരൂരിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി"
english_title: "Kathirur police vehicle inspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38783/kathirur-police-vehicle-inspection"
published_at: "2022-04-22T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262731583c4a_Picsart_22-04-22_14-51-33-383.jpg"
keywords: []
---

# കതിരൂരിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി

> **Lead Summary:** **കതിരൂർ:** കൊട്ടിയോടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി.

## Article Content

**കതിരൂർ:** കൊട്ടിയോടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി.

7.140ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മേകുന്ന് പള്ളിക്കുനിയിലെ ജംഷീദ് വി.പി യുടെ പേരിൽ കതിരൂർ പോലീസ് കേസ്സെടുത്തു. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കതിരൂർ എസ്.ഐ. രാജേഷ് അയോട്ടൻ, സിവിൽ പോലീസ് ഓഫീസർമാരായ സി പി സനോജ്, കെ.മിതേഷ്, പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38783/kathirur-police-vehicle-inspection)