---
title: "കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം, ഒരാൾ മരിച്ചു"
english_title: "Accident on New Street"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38785/accident-on-new-street"
published_at: "2022-04-22T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626274755b700_IMG-20220422-WA0144.jpg"
keywords: []
---

# കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം, ഒരാൾ മരിച്ചു

> **Lead Summary:** കണ്ണൂർ: പുതിയതെരുവിൽ വാഹനാപകടത്തിൽ മധ്യവയസ്കൻ ലോറിയിടിച്ചു മരിച്ചു. കരിവെള്ളൂർ കൊഴുമ്മൽ പുത്തൂർ നാറോത്ത് അമ്പലത്തിന് സമീപത്തെ കണ്ണമ്പള്ളി മഠത്തിൽ (വിനായക് വിഹാർ) നാരായണൻ നമ്പീശന്റെ മകൻ കെ.എം. ബാലസുബ്രഹ്മണ്യൻ ആണ് മരിച്ചത്.

## Article Content

കണ്ണൂർ: പുതിയതെരുവിൽ വാഹനാപകടത്തിൽ മധ്യവയസ്കൻ ലോറിയിടിച്ചു മരിച്ചു. കരിവെള്ളൂർ കൊഴുമ്മൽ പുത്തൂർ നാറോത്ത് അമ്പലത്തിന് സമീപത്തെ കണ്ണമ്പള്ളി മഠത്തിൽ (വിനായക് വിഹാർ) നാരായണൻ നമ്പീശന്റെ മകൻ കെ.എം. ബാലസുബ്രഹ്മണ്യൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.15 ഓടെ പുതിയതെരുവിലാണ് അപകടം നടന്നത്.ജോലിയിൽ നിന്നും പിരിച്ചുവിട്ട പരാതി ലേബർ ഓഫീസിൽ കൊടുക്കാൻ കണ്ണൂരിലേക്ക് സ്കൂട്ടറിൽ വരവെയാണ് അപകടം ഉണ്ടായത്.

ബാലസുബ്രഹ്മണ്യൻ സഞ്ചരിച്ച സ്കൂട്ടറിന്റെ പുറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ബാലസുബ്രമണ്യന്റെ ദേഹത്ത് ലോറി കയറിയിറങ്ങി. 10 വർഷമായി പയ്യന്നൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

എന്നാൽ കഴിഞ്ഞ മാസം 30 ന് കാരണം കാണിക്കാതെ ഇയാളെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ജോലിയിൽ തിരിച്ചെടുക്കണമെന്ന പരാതി കണ്ണൂർ ജില്ലാ ലേബർ ഓഫീസിൽ നൽകാൻ വരവെയാണ് അപകടം നടന്നത്. ഭാര്യ:വി.എം.ഉഷ.മകൻ:വിനയക്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38785/accident-on-new-street)