---
title: "സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 640 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്"
english_title: "Gold Price falls Today Kerala October 20 Lowest This Month Pavan 640 Rupees Down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387875/gold-price-falls-today-kerala-october-20-lowest-this-month-pavan-640-rupees-down"
published_at: "2026-10-20T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad70ca9bc831_images_(2).jpeg"
keywords: ["Thiruvananthapuram", "Goldrate"]
---

# സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 640 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ്. ആഗോള വിപണിയിൽ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ്. ആഗോള വിപണിയിൽ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

ആഗോള വിപണിയിൽ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില 0.1% കുറഞ്ഞ് ഔൺസിന് 4137.84 ഡോളറിലെത്തി. ഡിസംബറിലേക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.1% കുറഞ്ഞ് 4,165.34 ഡോളറായി. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിന് പിന്നാലെ, തൊട്ടുമുമ്പത്തെ സെഷനിലും സ്വർണവില 0.6% ഇടിഞ്ഞിരുന്നു.

കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 13570 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 13490 രൂപയായി. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 108560 രൂപയായിരുന്ന പവൻ സ്വർണത്തിന്റെ വില 107920 ആയി കുറഞ്ഞു. ഈ മാസം ഇതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഗ്രാം, പവൻ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

പുതിയ തലമുറയ്ക്കിടയിൽ ട്രെൻഡായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8635 രൂപയിലും 9 കാരറ്റ് 5570 രൂപയിലുമാണ് വ്യാപാരം. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,22,350 രൂപയെങ്കിലും വേണ്ടി വരും. അടിസ്ഥാനവിലയ്ക്കും പണിക്കൂലിക്കും പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജായി 83.5 രൂപയും ചേർത്തുള്ള വിലയാണിത്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപ തന്നെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387875/gold-price-falls-today-kerala-october-20-lowest-this-month-pavan-640-rupees-down)