---
title: "പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, വഞ്ചനാ കുറ്റം ചുമത്തണം; വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു"
english_title: "KSU Complaint Against Veena George DGP Cheating Case Gunman Statement Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387890/ksu-complaint-against-veena-george-dgp-cheating-case-gunman-statement-kannur"
published_at: "2026-10-20T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Veenajoerge", "Ksu", "Complaint"]
---

# പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, വഞ്ചനാ കുറ്റം ചുമത്തണം; വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

> **Lead Summary:** **തിരുവനന്തപുരം**: മുൻ മന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. കണ്ണൂരിലെ പ്രതിഷേധത്തിൽ ഗൺമാൻ എസ്‌ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ വീണാ ജോർജിനെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

## Article Content

**തിരുവനന്തപുരം**: മുൻ മന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. കണ്ണൂരിലെ പ്രതിഷേധത്തിൽ ഗൺമാൻ എസ്‌ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ വീണാ ജോർജിനെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് പരാതി നൽകിയത്. വീണാ ജോർജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ ആരോപിക്കുന്നു.

കള്ളമൊഴി നൽകാൻ വീണാ ജോർജ് ഗൺമാനെ നിർബന്ധിച്ചു. വീണാ ജോർജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തിൽ പൊതുപ്രവർത്തകർ ജനങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തവും പുലർത്തേണ്ടത് അനിവാര്യമാണ്.

തന്നെ കെഎസ്‌യു പ്രവർത്തകർ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങൾ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗൺമാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോർജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387890/ksu-complaint-against-veena-george-dgp-cheating-case-gunman-statement-kannur)