---
title: "നേരേക്കടവ് - മാക്കേക്കടവ് പാലം വിവാദം; ഉദ്ഘാടനം രാഷ്ട്രീയ വേദിയാക്കി, എന്തുകൊണ്ട് എൽഡിഎഫ് നിർമ്മിച്ചെന്ന് പറഞ്ഞില്ല? ജി സുധാകരൻ"
english_title: "Alappuzha Nerekadavu Makkekadavu Bridge Inauguration Controversies Not Leaving Bridge Construction Full Responsibility 2014-2021 G Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387893/nerekadavu-makkekadavu-bridge-controversy-inauguration-political-stage-g-sudhakaran-reaction"
published_at: "2026-10-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad71e570ad24_1000241438.jpg"
keywords: ["Makkekadavu Bridge Controversy Political Stage", "G Sudhakaran Bridge Construction", "LDF Criticism"]
---

# നേരേക്കടവ് - മാക്കേക്കടവ് പാലം വിവാദം; ഉദ്ഘാടനം രാഷ്ട്രീയ വേദിയാക്കി, എന്തുകൊണ്ട് എൽഡിഎഫ് നിർമ്മിച്ചെന്ന് പറഞ്ഞില്ല? ജി സുധാകരൻ

> **Lead Summary:** **ആലപ്പുഴ: **നേരേക്കടവ് - മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാനുള്ള ധൈര്യം വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും പറയാൻ തയ്യാറായില്ലെന്ന് ജി സുധാകരൻ പറഞ്ഞു. നേരേക്കടവ് - മാക്കേക്കടവ് പാലം സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

## Article Content

**ആലപ്പുഴ: **നേരേക്കടവ് - മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാനുള്ള ധൈര്യം വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും പറയാൻ തയ്യാറായില്ലെന്ന് ജി സുധാകരൻ പറഞ്ഞു. നേരേക്കടവ് - മാക്കേക്കടവ് പാലം സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

സ്വന്തം നേട്ടങ്ങൾ പോലും പറഞ്ഞുറപ്പിക്കാൻ കഴിയാത്തവിധം രാഷ്ട്രീയ പാപ്പരത്വം ഉണ്ടായിരിക്കുകയാണ്. തന്നെ ഒഴിവാക്കിയത് മാത്രമല്ല ഒരു ക്ഷണക്കത്ത് എങ്കിലും തന്നുകൂടെ. താൻ മന്ത്രിയല്ലാതിരുന്നെങ്കിൽ പെരുമ്പളം പാലം ഉൾപ്പെടെയുള്ളവ ഒരിക്കലും ഈ പാലം വരില്ലായിരുന്നു. വികസനമായിരിക്കണം സമീപനം, അതിൽ രാഷ്ട്രീയം കലർത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

അതൃപ്തി ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല, അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ക്ഷണക്കത്ത് തന്നില്ല, അതിൽ പരിഭവമില്ലെന്നാണ് പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഷാനിമോൾ ഉസ്മാൻ ക്ഷണിക്കുമെന്ന പ്രതീക്ഷ തനിക്ക് ഇല്ല. അത്രയും വിശാല മനസ്കയല്ലല്ലോ. കിഫ്ബി പിരിച്ചുവിട്ടത് നിർമാണങ്ങളെ ബാധിക്കും. പൊതുമരാമത്തിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെഎം എബ്രഹാം അടക്കമുള്ളവരെന്നും ജി സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387893/nerekadavu-makkekadavu-bridge-controversy-inauguration-political-stage-g-sudhakaran-reaction)