---
title: "പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്"
english_title: "Public Statement Made Headache Should Not Create Limit Crossed So Publicly Saying KPCC President Sunny Joseph Kannur Congress Leaders Public Statement Made Headache Should Not Create KPCC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387907/kpcc-president-sunny-joseph-public-statements-warning-congress-leaders"
published_at: "2026-10-20T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad72f51e9176_1000241472.jpg"
keywords: ["KPCC President Sunny Joseph", "Public Statement Warning", "Congress Leaders Controversial Statements Ban"]
---

# പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

> **Lead Summary:** **കണ്ണൂർ: **കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടി വേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു.

## Article Content

**കണ്ണൂർ: **കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടി വേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു.

വിവാദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവർക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സർക്കാർ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാർന്ന തീരുമാനമാണ് അത്. സർക്കാർ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387907/kpcc-president-sunny-joseph-public-statements-warning-congress-leaders)