---
title: "ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി"
english_title: "Dyfi kannur district conference 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38792/dyfi-kannur-district-conference-2022"
published_at: "2022-04-22T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62627bc2c07e8_Picsart_22-04-22_15-28-42-480.jpg"
keywords: []
---

# ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** കണ്ണൂർ: ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി. റബ്കോ ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി. റബ്കോ ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഭരണഘടനക്ക് മീതെ മോദി സർക്കാർ ബുൾഡോസർ കയറ്റിയിരിക്കുകയാണെന്നും, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുകയാണ്, ആർഎസ്എസ് ജഹാംഗീർപുരിയിൽ ബുൾഡോസർ കൊണ്ട് കെട്ടിടങ്ങൾ പൊളിച്ചപ്പോൾ സുപ്രീംകോടതിയിലൂടെ ഇതിനെതിരെ നേടിയ ഉത്തരവുമായാണ് ബ്രിന്ദാകാരാട്ട് എത്തിയത്. എന്നാൽ കോൺഗ്രസ് നിശബ്ദമായി നിൽക്കുകയായിരുന്നുവെന്നും ബുൾഡോസർ കൊണ്ട് പാവപ്പെട്ടവന്റെ വീടുകൾ തകർത്ത ബിജെപി ഏകപക്ഷീയമായ വേട്ടയാണ് രാജ്യത്ത് നടത്തുന്നതെന്നും എ എ റഹീം പറഞ്ഞു.

 ജില്ലാ വൈസ് പ്രസിഡന്റ് എ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, വിജിൻ എം എൽ എ, ജില്ലാ പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം ഷാജർ, എകെ രമ്യ, സരിൻ ശശി തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികളാണ് രണ്ടുദിവസത്തെ സമ്മേളനം നിയന്ത്രിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38792/dyfi-kannur-district-conference-2022)