---
title: "സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Kerala Yellow Alert Today 10 Districts Heavy Rain Wind Warning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387981/kerala-yellow-alert-today-10-districts-heavy-rain-wind-warning"
published_at: "2026-10-21T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad81f0f6c852_images_(1).jpeg"
keywords: ["Rain", "thiruvananthapuram"]
---

# സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ ശക്തമായ മഴയിൽ തിരുവനന്തപുരത്തെ പല വീടുകളിലും വെള്ളം കയറി. വിതുര - പൊൻമുടി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു.

മക്കിയാർ കര കവിഞ്ഞൊഴുകുകയാണ്. വാമനപുരം നദിയുടെ പോഷക നദിയാണ് മക്കിയാർ. കൊല്ലം എഴുകോണിൽ ഇടിമിന്നലേറ്റ് ഒരു യുവാവിന് പരിക്കേൽക്കുകയും ചെയ്തു.

എഴുകോൺ പുതുശ്ശേരിക്കോണം സ്വദേശി പാലവിള വീട്ടിൽ ശ്യാം തോമസിനാണ് അടുക്കളയിൽ നിൽക്കുമ്പോൾ ഇടിമിന്നലേറ്റത്. അടുക്കളയുടെ ജനാല ചില്ലുകളും തകർന്നു. കനത്ത മഴയിൽ കൊല്ലം ദേശീയ പാതയിൽ വാഹനങ്ങൾ മുങ്ങുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387981/kerala-yellow-alert-today-10-districts-heavy-rain-wind-warning)