---
title: "കണ്ണൂർ ദസറയിൽ ഇന്ന് മെഗാ ഡ്രോൺ ഷോ"
english_title: "Kannur Dussehra Today Mega Drone Show Cultural Programs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388000/kannur-dussehra-today-mega-drone-show-cultural-programs"
published_at: "2026-10-21T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad84007b30aa_1000356013.jpg"
keywords: ["Kannur", "Desara"]
---

# കണ്ണൂർ ദസറയിൽ ഇന്ന് മെഗാ ഡ്രോൺ ഷോ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് ബുധനാഴ്ച വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂരിന്റെ നൃത്തോത്സവം, ദേവ്നയുടെ ഭരതനാട്യം, ശിവാനിയുടെ മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീമിന്റെ കൈകൊട്ടിക്കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും.

## Article Content

**കണ്ണൂർ**: കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് ബുധനാഴ്ച വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂരിന്റെ നൃത്തോത്സവം, ദേവ്നയുടെ ഭരതനാട്യം, ശിവാനിയുടെ മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീമിന്റെ കൈകൊട്ടിക്കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറും.

രാത്രി എട്ടിന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി. തുടർന്ന് മാനത്ത് ദൃശ്യ വിസ്മയം തീർക്കാൻ മെഗാ ഡ്രോൺ ഷോയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388000/kannur-dussehra-today-mega-drone-show-cultural-programs)