---
title: "ദസറ കണ്ണൂരിന്റെ വികാരമായി മാറി: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "Dussehra Became Emotion Of Kannur Speaker Thiruvanchoor Radhakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388003/dussehra-became-emotion-of-kannur-speaker-thiruvanchoor-radhakrishnan"
published_at: "2026-10-21T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8453c83cb4_1000355806.jpg"
keywords: ["Kannur", "Desara"]
---

# ദസറ കണ്ണൂരിന്റെ വികാരമായി മാറി: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** **കണ്ണൂർ**: ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന കണ്ണൂർ ദസറ നാടിന്റെ പൊതു വികാരമായി മാറിക്കഴിഞ്ഞതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ദസറയുടെ ഒൻപതാം ദിന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന കണ്ണൂർ ദസറ നാടിന്റെ പൊതു വികാരമായി മാറിക്കഴിഞ്ഞതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ദസറയുടെ ഒൻപതാം ദിന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപത് ദിവസത്തെ ഈ ആഘോഷ രാവുകൾ 365 ദിവസവും കാത്ത് സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് തന്നെ നേതൃത്വം നൽകാൻ കഴിയുന്ന ജില്ലയും നഗരവുമാണ് കണ്ണൂർ.

അതിന്റെ ആവേശം ദസറയിൽ കാണാനാകും. ജനപ്രതിനിധികളിൽ നിന്ന് നന്മയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതാണ് കേരളത്തിന്റെ പൊതുസംസ്കാരം. അതിന് ഒരിക്കലും ഭംഗം വരാതെ കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പുതു തലമുറ രാസലഹരിയെ എതിർക്കണമെന്നും അതിനായി സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങിൽ കൗൺസിലർ വി.കെ. പ്രകാശിനി അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, ഡി.ഐ.ജി കെ. കാർത്തിക്, സിനിമാതാരം നിഖില വിമൽ, ഡോ. നാരായണൻകുട്ടി വാര്യർ, പി. മാധവൻ മാസ്റ്റർ, കെ.ടി. സഹദുള്ള, എം.പി. മുഹമ്മദലി, ആർ.എം.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷമീം, പി. മഞ്ജുഷ, പി. സുനില, ഇ. സുനില, ടി. പ്രശാന്ത്, ടി.കെ. ഹാരിസ്, സി.സി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388003/dussehra-became-emotion-of-kannur-speaker-thiruvanchoor-radhakrishnan)