---
title: "ആനയോട് കുന്നിൽ അപകടകരമായ കുന്നിടിക്കൽ"
english_title: "Dangerous Hill Cutting At Anayode Kunnu Iritty Payam Village"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388023/dangerous-hill-cutting-at-anayode-kunnu-iritty-payam-village"
published_at: "2026-10-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad85ecf1f596_1000356327.jpg"
keywords: ["Iritty", "Dangerous hill"]
---

# ആനയോട് കുന്നിൽ അപകടകരമായ കുന്നിടിക്കൽ

> **Lead Summary:** **ഇരിട്ടി**: വലിയ അപകട സാധ്യതയുള്ള ഇരിട്ടി കുന്നിന്റെ മറുഭാഗമായ ആനയോട് കുന്നിന്റെ അടിഭാഗം യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ സ്വകാര്യ വ്യക്തി മണ്ണെടുത്ത് മാറ്റി. പായം വില്ലേജിൽപ്പെട്ടതാണ് ഈ സ്ഥലം.

## Article Content

**ഇരിട്ടി**: വലിയ അപകട സാധ്യതയുള്ള ഇരിട്ടി കുന്നിന്റെ മറുഭാഗമായ ആനയോട് കുന്നിന്റെ അടിഭാഗം യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ സ്വകാര്യ വ്യക്തി മണ്ണെടുത്ത് മാറ്റി. പായം വില്ലേജിൽപ്പെട്ടതാണ് ഈ സ്ഥലം.

നാല് ദിവസത്തെ തുടർച്ചയായ റവന്യൂ ഓഫീസുകളുടെ അവധിയിലാണ് മണ്ണെടുപ്പ് തടയാതിരിക്കാൻ ഈ തന്ത്രപരമായ സമീപനം സ്വീകരിച്ചത്. കുന്നിൻ മുകളിലേക്കുള്ള റോഡിന്റെ അരികും കയ്യേറി ഇടിച്ചിട്ടുണ്ട്. മുകളിലേക്കുള്ള റോഡ് യാത്രയും വൈദ്യുത പോസ്റ്റും അപകടക്കെണിയിലായിട്ടുണ്ട്.

റോഡിൽ നിന്ന് നിശ്ചിത ദൂരം മാറി മാത്രമേ മണ്ണെടുക്കാവൂ എന്ന നിബന്ധനയും പാലിച്ചില്ല. മഴക്കാലത്ത് കുന്നിടിയുന്ന സാഹചര്യമുണ്ടായാൽ താഴെയുള്ള നിരവധി കുടുംബങ്ങൾക്കാണ് സ്വത്തിനും ജീവനും അപകടം സംഭവിക്കുക. അധികൃതർ ഇടപെട്ട് കോൺക്രീറ്റ് മതിലോ ബെൽറ്റോ ബന്ധപ്പെട്ടവരെ കൊണ്ട് സ്ഥാപിപ്പിച്ച് ആനയോട് കുന്ന് സംരക്ഷിക്കാൻ ഇടപെടണമെന്ന് സമീപത്തെ സ്ഥലമുടമകൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388023/dangerous-hill-cutting-at-anayode-kunnu-iritty-payam-village)