---
title: "ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ നാളെ തിയേറ്ററുകളിലേക്ക്; സംവിധാനം പ്രിൻസ് ജോയ്‌"
english_title: "Jayasurya-Vinayakan Movie 'Titans' Releasing in Theatres Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388029/jayasurya-vinayakan-titans-movie-release-tomorrow-prince-joy"
published_at: "2026-10-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8640edbd83_titans_movie.jpg"
keywords: ["Titans Movie Release", "Jayasurya", "Vinayakan", "Prince Joy", "Midhun Manuel Thomas", "Malayalam Cinema"]
---

# ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ നാളെ തിയേറ്ററുകളിലേക്ക്; സംവിധാനം പ്രിൻസ് ജോയ്‌

> **Lead Summary:** കൊച്ചി: ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തിൽ ചിത്രം കാണാനായി പ്രേക്ഷകരുടെ ബുക്കിങ് സജീവമായിട്ടുണ്ട്.

## Article Content

കൊച്ചി: ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തിൽ ചിത്രം കാണാനായി പ്രേക്ഷകരുടെ ബുക്കിങ് സജീവമായിട്ടുണ്ട്.

‘അനുഗ്രഹീതൻ ആന്റണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പേരാവൂർ സ്വദേശിയായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടൈറ്റൻസ്’. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് രചന നിർവഹിച്ചിരിക്കുന്നത്.

നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നർമ മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസിയുടെ കൗതുകവും ത്രില്ലറിന്റെ ഉദ്വേഗവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം സമന്വയിപ്പിച്ചുള്ള ഒരു സമ്പൂർണ എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയത്. ഇപ്പോൾ പുറത്തുവന്ന റിലീസ് ടീസറും ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ റിലീസ് ദിനത്തിലെ ആദ്യ പ്രദർശനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും. കോമഡി, ഫാന്റസി, ത്രില്ലർ എന്നീ ഘടകങ്ങൾ ഒരുമിക്കുന്ന ചിത്രം കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388029/jayasurya-vinayakan-titans-movie-release-tomorrow-prince-joy)