---
title: "പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി പിജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Pooja Vacation Nattil Reached After Accident Vadakara Vande Bharat Train Hit PG Student Tragic End Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388050/vadakara-iringal-vande-bharat-train-hit-pg-student-nandana-died"
published_at: "2026-10-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad87a278360b_1000241644.jpg"
keywords: ["Vadakara Iringal", "Vande Bharat Train Accident", "PG Student Death", "Nandana Peruvayal Sreesankara College MA English Student"]
---

# പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി പിജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടം നടന്നത്. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടം നടന്നത്. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം അങ്കമാലി ശ്രീശങ്കര കോളേജ് എംഎ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന പൂജാ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

അവധിക്കാലം ആഘോഷിക്കാൻ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും. അച്ഛൻ: പി.വി സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388050/vadakara-iringal-vande-bharat-train-hit-pg-student-nandana-died)