---
title: "ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് മാതാവ്"
english_title: "Alappuzha Haripad Malnutrition Due To Two And Half Year Old Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388054/haripad-toddler-death-newborn-cwc-mother-thara-refuse-no-emotion"
published_at: "2026-10-21T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad87d770e339_1000241659.jpg"
keywords: ["Haripad Toddler Death Newborn", "CWC Mother Thara Refusal", "Alappuzha Child Welfare Committee"]
---

# ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് മാതാവ്

> **Lead Summary:** **ആലപ്പുഴ: **ഹരിപ്പാട് പോഷകക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിലെ തുടർനടപടികളിൽ പ്രതിസന്ധി. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനൽകില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. രണ്ട് വയസുകാരൻ മരിച്ച വിവരം അറിയിച്ചിട്ടും അമ്മക്ക് ഭാവവ്യത്യാസമില്ല.

## Article Content

**ആലപ്പുഴ: **ഹരിപ്പാട് പോഷകക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിലെ തുടർനടപടികളിൽ പ്രതിസന്ധി. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനൽകില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. രണ്ട് വയസുകാരൻ മരിച്ച വിവരം അറിയിച്ചിട്ടും അമ്മക്ക് ഭാവവ്യത്യാസമില്ല.

രാജേഷ് - താര ദമ്പതികളുടെ രണ്ട് കുട്ടികൾ മരണപ്പെടുകയും മറ്റ് കുട്ടികളെ പരിചരിക്കുന്നില്ലെന്ന കണ്ടെത്തലുണ്ടാവുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.

എന്നാൽ, ഇതിന് മാതാവിന്റെ സമ്മതം വേണം. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതർ സംസാരിച്ചെങ്കിലും വിസമ്മതം അറിയിച്ചു. കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതിൽ സിഡബ്ല്യുസി എതിർപ്പറിയിച്ചു.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ ഏറ്റെടുക്കലിനായി ഇന്ററിം ഓർഡർ പുറപ്പെടുവിക്കാനുള്ള സാധ്യത തേടുകയാണ് സിഡബ്ല്യുസി. രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് അമ്മ താരയെ അറിയിച്ചത്.

സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരയ്ക്ക് ഉടൻ കൗൺസിലിംഗ് നൽകുമെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388054/haripad-toddler-death-newborn-cwc-mother-thara-refuse-no-emotion)