---
title: "ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ വഴിത്തിരിവ്; ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, കനത്ത സുരക്ഷമൂലം പ്ലാൻമാറ്റി"
english_title: "Mumbai Bollywood Star Tiger Shroff Towards Firing Case Twist Shooters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388056/tiger-shroff-firing-case-twist-shooters-first-target-salman-khan-security"
published_at: "2026-10-21T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad880b7f1cbf_1000241666.jpg"
keywords: ["Tiger Shroff Firing Case", "Twist Salman Khan Target", "Y Plus Security", "Women Arms Supply Sonipat Arrest"]
---

# ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ വഴിത്തിരിവ്; ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, കനത്ത സുരക്ഷമൂലം പ്ലാൻമാറ്റി

> **Lead Summary:** **മുംബൈ: **ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസിൽ വഴിത്തിരിവ്. ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടത് നടൻ സൽമാൻ ഖാനെയെന്ന് മുംബൈ പൊലീസ്. സംഭവത്തിൽ ഷൂട്ടർമാർക്ക് ആയുധം എത്തിച്ചുനൽകിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൂടി പിടിയിലായി.

## Article Content

**മുംബൈ: **ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസിൽ വഴിത്തിരിവ്. ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടത് നടൻ സൽമാൻ ഖാനെയെന്ന് മുംബൈ പൊലീസ്. സംഭവത്തിൽ ഷൂട്ടർമാർക്ക് ആയുധം എത്തിച്ചുനൽകിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൂടി പിടിയിലായി.

മുംബൈയിലെത്തിയ ഷൂട്ടർമാർ ആദ്യം സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചെങ്കിലും, ‘വൈ-പ്ലസ്’ സുരക്ഷയും ശക്തമായ പൊലീസ് കാവലും കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷ കുറഞ്ഞ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായി എത്താറുള്ള ടൈഗർ ഷ്രോഫിലേക്ക് സംഘം തിരിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഹരിയാനയിലെ സോനിപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട സ്ത്രീകൾ വഴിയാണ് ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388056/tiger-shroff-firing-case-twist-shooters-first-target-salman-khan-security)