---
title: "തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും : കേരളത്തിൽ 4 ദിവസം അതിശക്തമായ മഴ തുടരും"
english_title: "Thulavarsham Along With Low Pressure Formed Kerala Heavy Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388074/kerala-heavy-rain-4-days-orange-alert-low-pressure-thulavarsham"
published_at: "2026-10-21T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad895017f376_1000241696.jpg"
keywords: ["Kerala Heavy Rain", "4 Days Orange Alert", "Low Pressure"]
---

# തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും : കേരളത്തിൽ 4 ദിവസം അതിശക്തമായ മഴ തുടരും

> **Lead Summary:** **തിരുവനന്തപുരം: **തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

## Article Content

**തിരുവനന്തപുരം: **തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാനുമുള്ള സാധ്യതയുണ്ട്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അറബിക്കടലിൽ ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388074/kerala-heavy-rain-4-days-orange-alert-low-pressure-thulavarsham)