---
title: "കണിയാർ വയൽ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നു  "
english_title: "Drinking water is wasted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38808/drinking-water-is-wasted"
published_at: "2022-04-22T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62628a955000a_Picsart_22-04-22_16-28-51-000.jpg"
keywords: []
---

# കണിയാർ വയൽ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നു  

> **Lead Summary:** ശ്രീകണ്ഠാപുരം: കണിയാർ വയൽ വയൽക്കരയിൽ കാഞ്ഞിലേരി റോഡിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നു. സമീപങ്ങളിലെ വീടുകളിൽ കുടിവെള്ളം കിട്ടാതെ ആയിരിക്കുന്നു.

## Article Content

ശ്രീകണ്ഠാപുരം: കണിയാർ വയൽ വയൽക്കരയിൽ കാഞ്ഞിലേരി റോഡിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നു. സമീപങ്ങളിലെ വീടുകളിൽ കുടിവെള്ളം കിട്ടാതെ ആയിരിക്കുന്നു.

കഴിഞ്ഞദിവസമാണ് വയക്കര കുരിശുപള്ളി ജംഗ്ഷനിൽ വഞ്ഞൊറു റോഡിൽ പൈപ്പിടുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി കുഴിയെടുത്തത്. കുഴിയെടുത്തപ്പോൾ വീടുകളിലേക്ക് പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് നിത്യസംഭവമായിരിക്കുന്നു.

വാട്ടർ അതോറിറ്റി അധികൃതർ എത്രയും പെട്ടെന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ശരിയക്കിയില്ല . ഓവുചാല് കീറിയ ഭാഗത്തുകൂടി ലിറ്റർ കണക്കിന് കുടിവെള്ളമാണ് പാഴായിപ്പോകുന്നത്.

കൂടാതെ നിരവധി വീടുകളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാരനായ കെ കൃഷ്ണൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38808/drinking-water-is-wasted)