---
title: "മുഴക്കുന്ന് പിഎച്ച്‌സിയിലെ ഇരുമ്പു കവാടം അപകടാവസ്ഥയിൽ"
english_title: "Iron Gate In Dangerous Condition At Muzhakkunnu PHC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388132/iron-gate-in-dangerous-condition-at-muzhakkunnu-phc"
published_at: "2026-10-22T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9737c91c4b_1000357545.jpg"
keywords: ["Muzhakunnu"]
---

# മുഴക്കുന്ന് പിഎച്ച്‌സിയിലെ ഇരുമ്പു കവാടം അപകടാവസ്ഥയിൽ

> **Lead Summary:** **കാക്കയങ്ങാട്**: മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കവാടം വാഹനം തട്ടിയതിനെത്തുടർന്ന് തകർന്ന് അതീവ അപകടാവസ്ഥയിലായി. ചെറിയൊരു കാറ്റടിച്ചാൽ പോലും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിൽ ഈ കവാടം നിൽക്കുന്നത്.

## Article Content

**കാക്കയങ്ങാട്**: മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കവാടം വാഹനം തട്ടിയതിനെത്തുടർന്ന് തകർന്ന് അതീവ അപകടാവസ്ഥയിലായി. ചെറിയൊരു കാറ്റടിച്ചാൽ പോലും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിൽ ഈ കവാടം നിൽക്കുന്നത്.

ദിവസേന നൂറുകണക്കിന് രോഗികളും വയോധികരുമടക്കമുള്ള പൊതുജനങ്ങളുമാണ് ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. തൊട്ടടുത്ത് തന്നെ അപകടഭീഷണിയായി നിൽക്കുന്ന കവാടം കണ്ട് ആശുപത്രിയിലെത്തുന്നവർ ഭീതിയിലാണ്. വലിയൊരു അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ തകരാറിലായ കവാടം മാറ്റിസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും രോഗികളും അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388132/iron-gate-in-dangerous-condition-at-muzhakkunnu-phc)