---
title: "മൾടി ലെവൽ മാർക്കറ്റിംഗ്‌ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണം: സി ഐ ടി യു ഏരിയ കൺവെൻഷൻ       "
english_title: "Multi Level Marketing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38814/multi-level-marketing"
published_at: "2022-04-22T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262900902b91_Screenshot_20220422_165221.jpg"
keywords: []
---

# മൾടി ലെവൽ മാർക്കറ്റിംഗ്‌ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണം: സി ഐ ടി യു ഏരിയ കൺവെൻഷൻ       

> **Lead Summary:** ശ്രീകണ്ഠപുരം: മൾടി ലെവൽ മാർക്കറ്റിംഗ്‌ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാവശ്യത്തോടെ മൾടി ലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ശ്രീകണ്ഠപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

ശ്രീകണ്ഠപുരം: മൾടി ലെവൽ മാർക്കറ്റിംഗ്‌ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാവശ്യത്തോടെ മൾടി ലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ശ്രീകണ്ഠപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.

കാവുമ്പായി സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും സിഐടിയു ശ്രീകണ്Oപുരം ഏരിയ സെക്രട്ടറി പി മാധവൻ ഉത്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡയരക്ട് സെറ്റിംഗ് മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഒറ്റക്കെട്ടായ് പ്രവർത്തിക്കണമെന്നാവശ്യത്തോടെ ശ്രീ കണ്ഠപുരം ഏരിയ കൺവെൻഷൻ സമാപിച്ചു.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തൊഴിലാളികൾ ഒറ്റക്കെട്ടായ് പ്രവർത്തിക്കണമെന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് കൊണ്ട് CITU ഏരിയാ സെക്രട്ടറി പി.മാധവൻ പറഞ്ഞു.

CITU ഏരിയ പ്രസിഡൻ്റ് ബാബുരാജ് ഇരിക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ MMEU _ CITU ജില്ലാ സെക്രട്ടറി സന്തോഷ് പാനൂർ ,ജില്ലാ വൈസ് പ്രസിഡൻ്റ് മോഹനൻ ഏച്ചൂർ, കനകരാജൻ സി വി ,വിനോദ് നിടുവാലൂർ എന്നിവർ സംസാരിച്ചു.

സി വി  കനകരാജൻ സെക്രട്ടറിയായും, സന്തോഷ് പടിയൂർ പ്രസിഡൻ്റായും വിനോദ് നിടുവാലൂർ ട്രഷറർ ആയും ഉള്ള 11 അംഗ ഏരിയ കമ്മറ്റിയെയും കൺവെൻഷൻ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38814/multi-level-marketing)