---
title: "നടാൽ അപകടത്തിൽ പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു"
english_title: "Social Media Influencer Shabeer Thana Dies After Nadal Accident Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388159/social-media-influencer-shabeer-thana-dies-after-nadal-accident-kannur"
published_at: "2026-10-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9a02931c92_1000357976.jpg"
keywords: ["Kannur", "Dead"]
---

# നടാൽ അപകടത്തിൽ പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു

> **Lead Summary:** **കണ്ണൂർ**: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു. കാർ സ്കൂട്ടറിന് പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപും മരിച്ചിരുന്നു.

## Article Content

**കണ്ണൂർ**: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു. കാർ സ്കൂട്ടറിന് പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപും മരിച്ചിരുന്നു.

ഇരുവരും മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഷബീറിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388159/social-media-influencer-shabeer-thana-dies-after-nadal-accident-kannur)