---
title: "അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ തിരുനാളിന് തുടക്കമായി "
english_title: "St. George's Parish Church Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38817/st-georges-parish-church-ambayathod"
published_at: "2022-04-22T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626293683b814_Picsart_22-04-22_17-05-57-561.jpg"
keywords: []
---

# അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ തിരുനാളിന് തുടക്കമായി 

> **Lead Summary:** **അമ്പായത്തോട് : **അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും, പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇടവക വികാരി ഫാ കുര്യൻ വാഴയിൽ കൊടിയേറ്റി.

## Article Content

**അമ്പായത്തോട് : **അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും, പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇടവക വികാരി ഫാ കുര്യൻ വാഴയിൽ കൊടിയേറ്റി.

തുടർന്ന് വിശുദ്ധ ബലിയും സിമിത്തേരി സന്ദർശനവും നടന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് വിശുദ്ധ ബലിക്ക് ഫാ.റോബിൻസ് കുമ്പളക്കുഴി കാർമികത്വം വഹിക്കും തുടർന്ന് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, വിശുദ്ധ കുർബാനയുടെ ആശീർവാദം, മേളകാഴ്ചകൾ, ആകാശവിസ്മയം എന്നിവ ഉണ്ടായിരിക്കും.

അവസാന ദിവസമായ നാളെ ഏപ്രിൽ 24ന് രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ മ്യൂസിക് അധ്യാപകൻ ഫാ സ്റ്റെഫിൻ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം ലദീഞ്ഞ് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38817/st-georges-parish-church-ambayathod)