---
title: "ബ്യൂട്ടെയിൻ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് ആത്മഹത്യ;  ചാലക്കുടി സ്വദേശി മരിച്ചു"
english_title: "Suicide by biting gas cylinder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38819/suicide-by-biting-gas-cylinder"
published_at: "2022-04-22T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262966022218_Picsart_22-04-22_17-19-28-374.jpg"
keywords: []
---

# ബ്യൂട്ടെയിൻ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് ആത്മഹത്യ;  ചാലക്കുടി സ്വദേശി മരിച്ചു

> **Lead Summary:**  തൃശ്ശൂർ: ബ്യൂട്ടെയിൻ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് ആത്മഹത്യ. ചാലക്കുടി മേലൂർ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. സംഭവത്തിൽ അനിൽ കുമാറിന്റെ മുഖം ഭാഗികമായി തകർന്നു.

## Article Content

 തൃശ്ശൂർ: ബ്യൂട്ടെയിൻ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് ആത്മഹത്യ. ചാലക്കുടി മേലൂർ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. സംഭവത്തിൽ അനിൽ കുമാറിന്റെ മുഖം ഭാഗികമായി തകർന്നു.

അപകടമല്ല ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിന് പിന്നാലെ അനിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. അനിൽ കുമാർ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു.

ഇതിന്റെ മനോവിഷമത്തിലായിരിക്കാം ആത്മഹത്യ ചെയ്തതെന്നും പോലീസ് സംശയിക്കുന്നു. സിഗരറ്റ് ലാമ്പുകളിലും മറ്റും നിറയ്‌ക്കുന്ന ഗ്യാസാണ് ബ്യൂട്ടെയിൻ ഗ്യാസ്.

ഉയർന്ന മർദ്ദത്തിൽ ചെറിയ സിലിണ്ടറുകളിലാണ് ഗ്യാസ് സൂക്ഷിക്കുന്നത്.ഇത്തരത്തിൽ ഉയർന്ന മർദ്ദമുള്ള സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38819/suicide-by-biting-gas-cylinder)