---
title: "നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം"
english_title: "Nedumbassery Mini Cooper Accident Case Special Public Prosecutor Appoint Accident Died Palakkad Mannarkkad Native Gopika Family Adv John S Ralph Name"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388194/nedumbassery-mini-cooper-accident-case-special-prosecutor-gopika-family-demand"
published_at: "2026-10-22T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9c9a7b09fe_1000241824.jpg"
keywords: ["Nedumbassery Mini Cooper Accident Case  Special Public Prosecutor", "Suhail Sajeev Borstal School Bail EDR Report"]
---

# നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം

> **Lead Summary:** **നെടുമ്പാശ്ശേരി :** മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി.

## Article Content

**നെടുമ്പാശ്ശേരി :** മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി.

അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ എല്ലാം ചോദിച്ചുവെന്നും കേസിൽ നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

കാറിന്റെ ഇഡിആർ പരിശോധന ഫലം ഉടൻ ലഭിക്കും. അതേസമയം വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. സെൻട്രൽ ജയിലേക്ക് മാറ്റണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷയാണ് കോടതി തള്ളിയത്.

സുഹൈൽ സജീവ് അടക്കമുള്ള നാല് പ്രതികൾ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കും. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചിരുന്നു.

എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്രതി സുഹൈൽ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388194/nedumbassery-mini-cooper-accident-case-special-prosecutor-gopika-family-demand)