---
title: "രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ"
english_title: "Delhi Vote Theft Allegation Foreign Trip Lok Sabha Opposition Leader Rahul Gandhi Against Union Home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388200/amit-shah-against-rahul-gandhi-vote-theft-foreign-trip-congress-30-years"
published_at: "2026-10-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9d7aa75f13_1000241857.jpg"
keywords: ["Amit Shah Against Rahul Gandhi", "Vote Theft Foreign Trip", "Power BJP Victory"]
---

# രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ

> **Lead Summary:** ഡൽഹി: വോട്ടുകൊള്ള ആരോപണത്തിലും വിദേശയാത്രയിലും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

## Article Content

ഡൽഹി: വോട്ടുകൊള്ള ആരോപണത്തിലും വിദേശയാത്രയിലും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

വിദേശത്തുള്ള രാഹുൽ ഗാന്ധിക്ക് താൻ സംസാരിക്കുന്നത് കേൾക്കാൻ സാധിക്കുന്നുണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു. കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് അല്ലെന്ന് രാഹുൽ ആരോപിച്ചു. വോട്ട് കൊള്ള നടത്തുന്നുവെന്ന് ആരോപിച്ചു. വോട്ട് കൊള്ള ആരോപിച്ച് കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്നും ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തുടർ സമരനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് നടക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം.

നവംബർ ഒന്നിലെ ‘ഇന്ത്യ’ സഖ്യ റാലിയുടെ ഒരുക്കങ്ങളും വിലയിരുത്തും. നവംബർ ഒന്നിലെ റാലിയിൽ സിജെപി നേതാക്കളെയും ക്ഷണിക്കണമെന്ന ആവശ്യവും മുന്നണിയിലെ പല നേതാക്കൾക്കും ഉണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388200/amit-shah-against-rahul-gandhi-vote-theft-foreign-trip-congress-30-years)