---
title: "പ്രമുഖ നിർമ്മാണ സ്ഥാപനം ബേസ്‌ലൈൻ ബിൽഡേഴ്സിന്റെ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Prominent Construction Firm Baseline Builders New Branch Iritty Started Functioning Iritty Prominent Building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388209/baseline-builders-new-branch-iritty-haji-road-inauguration"
published_at: "2026-10-22T15:44:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9e25195272_1000241888.jpg"
keywords: ["Baseline Builders", "New Branch Iritty Haji Road", "Architecture Interior Construction Services"]
---

# പ്രമുഖ നിർമ്മാണ സ്ഥാപനം ബേസ്‌ലൈൻ ബിൽഡേഴ്സിന്റെ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **ഇരിട്ടി: **പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനമായ ‘ബേസ്‌ലൈൻ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ’ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

**ഇരിട്ടി: **പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനമായ ‘ബേസ്‌ലൈൻ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ’ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ പത്ത് വർഷമായി മട്ടന്നൂർ ആസ്ഥാനമായി നിർമ്മാണ രംഗത്ത് മികവോടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ച് ഓഫീസ് ഇരിട്ടി ഹാജി റോഡിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ നിർവഹിച്ചു.

ആർക്കിടെക്ചറൽ ഡിസൈനിംഗ്, ഇന്റീരിയർ ഡിസൈനിംഗ്, കൺസ്ട്രക്ഷൻ സൂപ്പർവിഷൻ, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങളാണ് ബേസ്‌ലൈൻ ബിൽഡേഴ്‌സ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

‘മികച്ച നാളേക്കായി പുതിയ ഇടങ്ങൾ, അതേ കാഴ്ചപ്പാടോടെ’ എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് കൂടുതൽ വിപുലമായ സേവനങ്ങൾക്കായി പുതിയ ശാഖ ഇരിട്ടിയിൽ തുറന്നുനൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച എൻജിനീയർ ജാഷിർ പള്ളിയാലിൽ വ്യക്തമാക്കി.

ചടങ്ങിൽ അബ്ദുൽ ഖാദർ മുസ്‌ലിയാർ പാലപ്പള്ളി, എൻജിനീയർമാരായ ജിതിൻരാജ്, ശ്യാം കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388209/baseline-builders-new-branch-iritty-haji-road-inauguration)