---
title: "ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും"
english_title: "Crime Branch May Also Register Case Against Chief Election Commissioner Gyanesh Kumar Along With Vigilance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388304/crime-branch-may-also-register-case-against-chief-election-commissioner-gyanesh-kumar-along-with-vigilance"
published_at: "2026-10-23T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaedf67c386_1000359735.jpg"
keywords: ["Crime branch", "Thiruvananthapuram"]
---

# ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും

> **Lead Summary:** തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെ കാണാനും ശ്രമം നടത്തും.

## Article Content

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെ കാണാനും ശ്രമം നടത്തും.

വിജിലൻസ് അന്വേഷണത്തിന് പുറമെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ് പിമാർ വിജിലൻസ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388304/crime-branch-may-also-register-case-against-chief-election-commissioner-gyanesh-kumar-along-with-vigilance)