---
title: "നാടൻ രുചിക്കൂട്ടുകളുമായി വേക്കളം എ.യു.പി. സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു"
english_title: "Traditional Food Festival Organised at Vekkalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388399/traditional-snacks-festival-held-vekkalam-aup-school-kannur"
published_at: "2026-10-23T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb574b972c2_IMG-20261023-WA0257.jpg"
keywords: []
---

# നാടൻ രുചിക്കൂട്ടുകളുമായി വേക്കളം എ.യു.പി. സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു

> **Lead Summary:** വേക്കളം എ.യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി നാടൻ പലഹാരമേള സംഘടിപ്പിച്ചു. കേരളീയ ഭക്ഷണസംസ്കാരത്തിന്റെ തനിമയും തനത് പലഹാരങ്ങളുടെ വൈവിധ്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ മേള ഒരുക്കിയത്. വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ പലഹാരങ്ങളുമായി കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.

## Article Content

വേക്കളം എ.യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി നാടൻ പലഹാരമേള സംഘടിപ്പിച്ചു. കേരളീയ ഭക്ഷണസംസ്കാരത്തിന്റെ തനിമയും തനത് പലഹാരങ്ങളുടെ വൈവിധ്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ മേള ഒരുക്കിയത്. വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ പലഹാരങ്ങളുമായി കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.

​പരമ്പരാഗത പലഹാരങ്ങളുടെ പോഷകമൂല്യവും തനിമയും അടുത്തറിയാൻ മേള കുട്ടികൾക്ക് സഹായകമായി. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേർന്നതോടെ മേള വേറിട്ട അനുഭവമായി മാറി.

​പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപിക ബിന്ദു ടി., പി.ടി.എ. പ്രസിഡന്റ് ഷാജി കെ., മദർ പി.ടി.എ. പ്രസിഡന്റ് വിജിഷ എം. എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈനി വിനോദ്, ചന്ദ്രിക ചന്ദ്രൻ, ഷിജിന കെ., സരിത സനീഷ്, അധ്യാപകരായ കാന്തിമതി പി.വി., ജിതിഷ കെ.പി., ആശ്രിത് കെ., രെജില പി.ആർ. തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388399/traditional-snacks-festival-held-vekkalam-aup-school-kannur)